Our Story

KKTM SEEDS, an organization formed by old students of GOVT KKTM College right from the first batch

of 1965 till 2019.

Our Discovery

ആത്മവിശ്വാസമുള്ള ,സുദൃഢവും സുദീർഘവുമായ സുഹൃദ്ബന്ധങ്ങളുടെ ബലത്തിൽ, മൂല്യങ്ങൾക്ക് വിലകൊടുത്തും, നിശ്ചയദാർഢ്യത്തോടും, ജാതി-മത-വർഗ-ലിംഗ-കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായും, സ്വാർത്ഥ ചിന്തകളോ,അധികാര മോഹങ്ങളോ ഇല്ലാതെയും തികച്ചും സുതാര്യതയോടും  സത്യസന്ധതയോടും  കൂടി പ്രവർത്തിക്കുക എന്ന ആശയത്തിൽ കെ  കെ ടി എം  കോളേജിലെ നല്ലൊരു ശതമാനം പൂർവ്വ വിദ്യാർത്ഥികൾ,  ഇതേ ആശയങ്ങൾ വച്ചുപുലർത്തുന്ന തങ്ങളുടെ പൂർവ അധ്യാപരുടെ അനുഗ്രഹങ്ങളോടും ആശീർവാദങ്ങളോടും കൂടി,  മുഖ്യലക്ഷ്യമായി തങ്ങൾ പഠിച്ചിരുന്ന കോളേജിൻറെ  വികസനത്തിനും, പുരോഗതിക്കും ഊന്നൽ കൊടുത്തും, അതോടൊപ്പം തങ്ങൾ വസിക്കുന്ന സമൂഹത്തിലെ,  നിരാലംബരും, രോഗപീഡിതരുമായ വയോധികരടക്കമുള്ള പാവപ്പെട്ടവരെയും നിർധനരായ വിദ്യാർത്ഥികളെയും സഹായിച്  സമൂഹത്തോടുള്ള  തങ്ങളുടെ കടപ്പാട് നിർവഹിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുവാൻ മുന്നോട്ടു വന്ന  കൂട്ടായ്മയിലൂടെയാണ് കെ കെ ടി എം സീഡ്‌സ് എന്ന  സംഘടന ഉടലെടുത്തതും ഒരു ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർചെയ്ത്  കൃത്യമായ ഒരു നിയമാവലിയോടുകൂടി പ്രവർത്തിച്ചുവരുന്നതും. നമ്മളോടൊത്തുചേർന്നു സഹകരിച്ചും സഹായിച്ചും പ്രവർത്തിക്കുവാൻ  മുന്നോട്ടു വരുന്ന സമൂഹത്തിലെ മറ്റ് സന്മനസ്സും സൗഹൃദയരുമായ അഭ്യുദയ കാംക്ഷികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് സൊസൈറ്റി രൂപീകരിച്ചിട്ടുള്ളത്. 

അതുകൊണ്ടുതന്നെ ഇതൊരു പബ്ലിക് ചാരിറ്റബിൾ  സൊസൈറ്റി ആയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതും,  അതിന്റെ ചട്ടക്കൂടുകളിൽ നിന്നുമാണ് പ്രവർത്തിക്കുന്നതും.

നമ്മുടെ കൂട്ടായ്മയേയും  പ്രവർത്തനങ്ങളേയും വിലയിരുത്തിയാണ് സൊസൈറ്റിയുടെപേരിൽ   ഇതിനുമുമ്പ് നടത്തിയ ടി വി വിതരണം, ആംബുലൻസ് തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹൃദയരിൽനിന്ന് സംഭാവനകൾ ലഭിച്ചിട്ടള്ളതും, പുനർജ്ജനിയോടനുബന്ധിച്ചും അല്ലാതേയും ഇനി നടത്താൻ പോകുന്ന  പ്രവർത്തനങ്ങൾക്കുള്ള സംഭാവനകൾ ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇവയെല്ലാം നിയമാനുസൃതമായും സുതാര്യതയോടും കൂടിതന്നെയാണ് കൈകാര്യം ചെയ്യുന്നതും , കണക്കുകൾ സൂക്ഷിക്കുന്നതും.കണക്കുകളെല്ലാം സത്യസന്ധമായിത്തന്നെ പരസ്യപ്പെടുത്തുന്നുമുണ്ട്.

 

എല്ലാവരുടെയും സഹായങ്ങളും സഹകരണങ്ങളും തുടർന്നും നൽകി നമ്മുടെ സൊസൈറ്റിയുടെ മുന്നോട്ടുള്ള  പ്രയാണങ്ങൾക്ക് ഊർജ്ജവും പ്രോചോദനവും നൽകി പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു