Facebook Page Updates

KKTM SEEDS, an organization formed by old students of GOVT KKTM College right from the first batch

of 1965 till 2019.

Cover for KKTM Seeds
303
KKTM Seeds

KKTM Seeds

KKTM SEEDS (Kodungallur Kunjikuttan Thamburan Memorial Skill Environmental & Educational Devlopment Society) is formed by a group of KKTM College old students.

2 weeks ago

KKTM Seeds
കെകെടിഎം സീഡ്സ് അംഗം കലാഭവൻ നൗഷാദിന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ചതിൽ ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ. വിദ്യാർത്ഥികളിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി, അവരെ കലോത്സവ വേദികളിൽ തിളങ്ങുന്ന പ്രതിഭകളാക്കി മാറ്റുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുന്നു. ശിഷ്യരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹം നിലനിർത്തുന്ന ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള മികച്ച അംഗീകാരമാണ് ഈ പുരസ്കാരം. ഇനിയും അനവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തട്ടെയെന്ന് ആശംസിക്കുന്നു See MoreSee Less
View on Facebook

4 weeks ago

KKTM Seeds
സ്നേഹത്തിന്റെ വിത്തുകൾ വിതച്ച് സഹജീവികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പൂക്കൾ വിരിയിക്കുകയാണ് ആര്യ രാമചന്ദ്രൻ. ഇന്ത്യൻ റെയിൽവേ സീനിയർ അക്കൗണ്ടൻ്റ് പദവിയിൽ നിന്ന് വിരമിച്ച ശേഷം സാമൂഹിക സാംസ്കാരിക രംഗത്ത് ആര്യ സജീവമാവുകയായിരുന്നു.സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകുകയാണ് ആര്യയുടെ ജീവിതമന്ത്രം.പ്രദേശത്തെ വായനശാല, സ്കൂൾ, കെ കെ ടി എം സീഡ്സ് ഉൾപ്പടെയുള്ള സാമൂഹ്യ സംഘടനകൾ തുടങ്ങിയവയുടെ സേവന പ്രവർത്തനങ്ങളിലെല്ലാം നിഷ്കാമ കർമ്മവുമായി ആര്യ മുന്നിലുണ്ട്. അവിടങ്ങളെല്ലാം ഒരിക്കലും വറ്റാത്ത സ്നേഹ തടാകമാക്കി മാറ്റുന്ന ആര്യയെ സാമൂഹ്യ രംഗത്തെ നിസ്വാർത്ഥ സേവനത്തിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ മലബാർ ഗോൾഡ് ചാരിറ്റി വിംഗ് ആദരിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ👏👏 See MoreSee Less
View on Facebook

4 weeks ago

KKTM Seeds
വനിതാ ദിനവും ഇഫ്താർ സംഗമവുംകെകെടിഎം സീഡ്സ് സംഘടിപ്പിച്ച വനിതാ ദിനവും ഇഫ്താർ സംഗമവും വിവിധ പരിപാടികളോടെ ആചരിച്ചു. സീഡ്സ് പ്രസിഡൻ്റ് യു. കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു."She Talks" എന്ന പ്രത്യേക സെഷനിൽ യു.ജി.സി നെറ്റ് യോഗ്യതയും പി.എച്ച്.ഡി അഡ്മിഷനും കരസ്ഥമാക്കിയ കെ.എസ്. അമ്മുവും, ഡിഗ്രി, പി ജി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ രൂപയും സംസാരിച്ചു വനിതാ ദിന സന്ദേശം പ്രമുഖ സൈക്കോളജിസ്റ്റും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ കോർഡിനേറ്ററുമായ സവിത ഷേണായി അവതരിപ്പിച്ചു. ഇഫ്താർ ദിന സന്ദേശം സക്കീന ടീച്ചർ പങ്കുവച്ചു.ചടങ്ങിൽ ഡോ. വിജയമോഹൻ, കെ.എച്ച്. ബിന്നി എന്നിവർ സംസാരിച്ചു.സീഡ്സിൻ്റെ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി എടവിലങ്ങ് സ്കൂളിലെ റൈഹാന് പഠന സഹായം കൈമാറിഇഫ്താർ വിരുന്നിനായി അംഗങ്ങൾ പാചകം ചെയ്ത വിപുലമായ വിഭവങ്ങൾ ഒരുക്കിയിരുന്നു. പരസ്പര സ്നേഹം, സഹകരണം, സൗഹൃദം എന്നിവയുടെ മനോഹരസംഗമമായി ഈ പരിപാടി മാറി See MoreSee Less
View on Facebook

4 weeks ago

KKTM Seeds
കെകെടിഎം സീഡ്സ് സംഘടിപ്പിക്കുന്ന വനിതാ ദിനാചരണവുംഇഫ്താർ സംഗമവും See MoreSee Less
View on Facebook

1 month ago

KKTM Seeds
youtu.be/n2TNtfiakbwസംഗീതത്തിന്റെ താളത്തിനനുസരിച്ച് മുദ്രകളും, നവരസ ഭാവങ്ങളുടെ സുന്ദരമായ ലയനങ്ങളും ക്ലാസിക് നൃത്ത ശൈലിയുടെ കാവ്യാത്മക ചുവടുകളുമായി സമന്വയം വേദിയിലെത്തിയ നവമി പി മേനോൻ്റെ മനോഹര നൃത്തം സീഡ്സ് യൂ ട്യൂബ് ചാനലിൽ See MoreSee Less
View on Facebook